Connect with us

Hi, what are you looking for?

LOCAL NEWS

കോവളം ബീച്ചിൽ നിന്ന് വിദേശ വനിതകളുടെ ബാഗും മൊബൈൽ ഫോണും തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതി പിടിയിൽ.

കോവളം ബീച്ചിൽ നിന്ന് വിദേശ വനിതകളുടെ ബാഗും മൊബൈൽ ഫോണും തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതി പിടിയിൽ. വിഴിഞ്ഞം ആമ്പൽകുളം സ്വദേശി സെയ്ദ് അലിയാണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11 ഓടെ ബീച്ചിലെത്തിയ ജർമ്മൻ, യു.കെ സ്വദേശികൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് ബാഗും മറ്റും പ്രതി തട്ടിയെടുത്തത്. ബാഗിൽ സൂക്ഷിഷിച്ചിരുന്ന രണ്ട് മൊബൈൽഫോൺ, അയ്യായിരം രൂപ മറ്റ് രേഖകൾ എന്നിവ നഷ്ടപ്പെട്ടതായി വിദേശികൾ കഴിഞ്ഞ ദിവസം കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കോവളം സി.ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....