Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 1.96 ലക്ഷം പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ്. ഏപ്രില്‍ 14 ന് ശേഷം ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ രേഖപ്പെടുത്തി. 1.96 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മരണനിരക്കിലും സമാനമായ ഇടിവ് സംഭവിച്ചു. 3,511 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ മരണസംഖ്യയുടെ 50 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് രണ്ടാം തരംഗത്തിന്റെ ആരംഭത്തിന് ശേഷമാണ്. മാര്‍ച്ചിന് ശേഷമുള്ള ഏഴ് ആഴ്ചകളിലായി 1.4 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. ആഗോളതലത്തില്‍ 16 ശതമാനം കേസുകളും ഇന്ത്യയിലാണ്. മരണസംഖ്യയില്‍ ഒന്‍പത് ശതമാനവും.

അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. നിര്‍മാണ കമ്പനികള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വിതരണം നടത്തില്ല എന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. സമ്മര്‍ദം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ച വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ അമേരിക്കയിലേക്ക് തിരിച്ച അദ്ദേഹം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1.80 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പക്കലുണ്ട്. അടുത്ത മൂന്ന് ദിവസം 48 ലക്ഷം വാക്സിന്‍ കൂടി വിതരണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു. 21.80 കോടി വാക്സിനാണ് സൗജന്യമായും അല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...