Connect with us

Hi, what are you looking for?

KERALA NEWS

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് അറസ്റ്റിൽ

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നും നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യ സഹോദരൻ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പല ആവശ്യങ്ങൾ പറഞ്ഞ് ഉണ്ണി രാജൻ പി ദേവ് പണം തട്ടിയെന്നും കുടുംബം പറയുന്നു. കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങാനും കാറെടുക്കാനുമുൾപ്പടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നൽകിയത്.

കഴിഞ്ഞ തിങ്കളാഴ്ച അങ്കമാലിയിലെ വീട്ടിൽ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ കുടംബം പൊലീസിന് കൈമാറിയിരുന്നു.

വെമ്പായത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....