Vismaya News
Connect with us

Hi, what are you looking for?

NEWS

മെയ്‌ 25 ലോക തൈറോയ്ഡ് ദിനം

ഇന്ന് ലോക തൈറോയ്ഡ് ദിനം. ലോകത്താകമാനം കോടിക്കണക്കിന് തൈറോയ്ഡ് രോഗികളുണ്ട്. തൈറോയ്ഡ് രോഗികളുടെ എണ്ണത്തിലാണെങ്കില്‍ വര്‍ധനവ് മാത്രമാണ് സമീപകാലങ്ങളില്‍ സംഭവിക്കുന്നത്. ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാനമായും കാരണമായി വരുന്നത്.

നമ്മുടെ കഴുത്തിന് മുന്‍വശത്തായി സ്ഥിതി ചെയ്തിരിക്കുന്ന ഒരു ഗ്രന്ഥിയാണ് ‘തൈറോയ്ഡ്’. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ‘തൈറോയ്ഡ്’ എന്ന ഹോര്‍മോണ്‍ ഇതില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൃദയസ്പന്ദനത്തിനും ദഹനപ്രവര്‍ത്തനത്തിനുമുള്‍പ്പെടെ നിരവധി ആന്തരീകാവയവങ്ങള്‍ ‘തൈറോയ്ഡി’നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ശരീരത്തിന് മതിയായ അത്രയും ഹോര്‍മോണ്‍, ഗ്രന്ഥി ഉത്പാദിപ്പിക്കാതെ വരും. ഈ അവസ്ഥയെ ആണ് ‘ഹൈപ്പോതൈറോയിഡിസം’ എന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ആകെ ശരീരത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി മാറും.

പല കാരണങ്ങള്‍ കൊണ്ടും ‘ഹൈപ്പോതൈറോയിഡിസം’ സംഭവിച്ചേക്കാം. അതില്‍ ഒരു സുപ്രധാന കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ദീര്‍ഘനേരം ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ‘ഹൈപ്പോതൈറോയിഡിസം’ പിടിപെടാന്‍ ഇരട്ടി സാധ്യതയാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണ കൊറിയയിലെ ഗൊയാങ് സീയിലുള്ള ‘നാഷണല്‍ ക്യാന്‍സര്‍ സെന്ററി’ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ 53 മുതല്‍ 83 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരില്‍ ‘ഹൈപ്പോതൈറോയിഡിസ’ത്തിന്റെ സാധ്യത ഇരട്ടിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ലിംഗ-പ്രായ- സാമൂഹിക- സാമ്പത്തിക വ്യതിയാനങ്ങളൊന്നുമില്ലെന്നും പഠനം അവകാശപ്പെടുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് വ്യക്തമായിപ്പറയാന്‍ പഠനത്തിനായിട്ടില്ല. ദീര്‍ഘനേരം ജോലി ചെയ്യുമ്പോള്‍ അതില്‍ നിന്ന് മാനസിക സമ്മര്‍ദ്ദമുണ്ടാകുമെന്നും ഈ സമ്മര്‍ദ്ദമാകാം തൈറോയ്ഡിനെ ബാധിക്കുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.

മാനസിക സമ്മര്‍ദ്ദം ‘ഹൈപ്പോതൈറോയിഡിസ’ത്തിലേക്ക് നയിക്കുന്ന ഒരു സുപ്രധാന കാരണമാണ്. ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതോടെ സ്ഥിരോത്സാഹവും ഊര്‍ജ്ജവും നഷ്ടപ്പെടുന്നു. ഇതുമൂലം അമിതവണ്ണം ഉണ്ടാകാം. അതുപോലെ തന്നെ വിഷാദം- ഉത്കണ്ഠ എന്നീ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം.

തൈറോയ്ഡ് അസുഖത്തെ കുറിച്ച് അറിയേണ്ട 4 കാര്യങ്ങൾ

തൈറോയ്ഡ് കൊണ്ടുണ്ടാവുന്ന അസുഖങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ സർവ സാധാരണമാണ്. ഇതു സാദാരണയായി കണ്ടുവരുന്നത്‌ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്.ഇവ കാരണമായി അപ്രതീക്ഷിതമായി തടി കൂടുന്നവരും,കുറയുന്നവരും,ബലഹീനത അനുഭവപ്പെടുന്നവരും,ക്ഷീണിക്കുന്നവരും,അല്ലെങ്കിൽ ചൂടിന്റെയോ തണുപ്പിന്റെയോ അസഹിഷ്ണുത നേരിടുന്നവരും ഉണ്ടായേക്കാം
തൈറോയ്‌ഡിനെ കുറിച്ച് അടിസ്ഥാന പരമായി അറിയേണ്ട കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കുന്നു:-

1-എന്താണു തൈറോയ്ഡ് ഗ്രന്ഥികൾ ചെയ്യുന്നത്?
തൈറോയ്ഡ് ഗ്രന്ധികൾ രണ്ടു ഹോർമോണുകളെ Triiodothyronine(T3),Thyroxine(T4)ഉണ്ടാക്കുവാൻ വേണ്ടി ഭക്ഷണത്തിൽ നിന്നും അയഡിനേ ഉപയോഗപ്പെടുത്തുന്നു.
ബ്രയിനിലെ പിറ്റ്യൂട്ടറി ഗ്രന്ധികൾ ഹോർമോണുകളെ ഉണ്ടാക്കുന്നു,ആ ഹോർമോണിന്റെ പേരാണ് Thyroid Stimulating Hormone(TSH).ഈ TSH ഹോര്മോണുകളാണ് ശരീരത്തില T3-യുടെയും T4-ന്റെയും അളവുകളെ നിയന്ത്രിക്കുന്നത്.തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തില ഉപാപചയ നിരക്കുകളെ നിയന്ത്രിക്കുന്നു കൂടാതെ ഹൃദയം,ദഹന പ്രക്രിയ,പേശികളുടെ നിയന്ത്രണം,തലച്ചോറ് വികാസത്തിനും അസ്ഥികളുടെ അറ്റകുറ്റപ്പണിക്കും ഇവ സഹായിക്കുന്നു.

2-തൈറോയിഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണമാവും:-

Hyperthyroidism(തൈറോയ്ഡ് ഹോർമോണുകളുടെ അധികം)

Hypothyroidism(തൈറോയ്ഡ് ഹോർമോണുകളുടെ കുറവ്)

Hyperthyroidsm-ത്തിന്റെ ലക്ഷണങ്ങൾ:-
ഭയം,ഉത്കണ്ഠ,ഉറക്കമില്ലായ്മ,വിയർക്കൽ,കൈ വിറയൽ,ആർത്തവ വിരാമം
Hypothyroidism-ത്തിന്റെ ലക്ഷണങ്ങൾ:-
ക്ഷീണം, തണുത്ത കാലാവസ്ഥയിൽ സംവേദനക്ഷമത,ഭാരം വർധിക്കുക,വരണ്ട ചർമ്മം,പേശി വേദന,മലബന്ധം

3-ഒരു തൈറോയ്ഡ് അസന്തുലിതാവസ്ഥ എങ്ങനെ കണ്ടുപിടിക്കും?
ഒരു ലളിതമായ രക്ത പരിശോധനയിലൂടെ ഒരു തൈറോയ്ഡ് ഡിസോർഡർക്ക് ആദ്യകാല ഘട്ടത്തിൽ രോഗനിർണ്ണയം നടത്താവുന്നതാണ്.
ഈ വിഭാഗത്തിലെ പരിശോധനകൾ:-

 • Thyroid Stimulating Hormone(TSH),
  Free T4,Free T3
 • TSH- ൽ ഉയർന്ന നിലയിലുള്ള T3-യും താഴ്ന്ന നിലയിലുള്ള T4 -ഉം ആണെങ്കിൽ സാധാരണയായി ആ ടെസ്റ്റ്‌ സൂചിപ്പിക്കുന്നത് ഹൈപ്പർതൈറോയ്ഡിസം ആണ്
  *TSH-ൽ താഴ്ന്ന നിലയിലുള്ള T3-യും ഉയർന്ന നിലയിലുള്ള T4-ഉം ആണെങ്കിൽ
  ഹൈപ്പോതൈറോയ്ഡിസം ആണ്
  *നിങ്ങളുടെ ടെസ്റ്റിന് തൈറോയ്ഡ് അസന്തുലിതാവസ്ഥ കാണിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഡോക്ടർ കൂടുതൽ സമഗ്രമായ Anti-Thyroid Peroxidase (TPO)Antibodies,
  Reverse T3,Thyroid uptake Scans പോലോത്ത ടെസ്റ്റുകൾക്കു വിദേയമാക്കുന്നതാണ്

4-തൈറോയിഡ് അസന്തുലിതാവസ്ഥ എങ്ങനെ ചികിൽസിക്കാം?
ഹൈപ്പർതൈറോയിഡിസം ആന്റി-തൈറോയ്ഡ് മെഡിസിനിൽ പെട്ട ഗുളികയിലൂടെയോ അല്ലെങ്കിൽ റേഡിയോ ആക്റ്റീവ് അയോഡിനിലൂടെയോ അല്ലെങ്കിൽ സര്ജറിയിലൂടെയോ ചികിത്സിക്കാവുന്നതാണ്
ഹൈപോതൈറോയിഡിസം തൈറോയ്ഡ് ഹോർമോണുകൾ അടങ്ങിയ ഗുളികകൾ കഴിച്ചു ചികിത്സിച്ചു മാറ്റാൻ പറ്റുന്നതാണ്
ശ്രദ്ധിക്കുക:- ആരും സ്വയം ചികിത്സ ചെയ്യരുത്,മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളിൽ കണ്ടെത്തിയാൽ ഒരു ഫിസിഷ്യന്റെ സഹായം തേടേണ്ടതാണ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...