ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ നിലപാട് മയപ്പെടുത്തി വാട്സാപ്പ്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ല എന്ന് അറിയിച്ചു. വ്യക്തിഗത വിവര സുരക്ഷാ നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നത് വരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കമ്പനിയുടെ സ്വാകാര്യതാ നയം സ്വീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ ക്രമേണ പരിമിതപ്പെടുത്തും എന്ന പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണം. അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുന്‍പ് ചാറ്റിലേക്കുള്ള പ്രവേശനം, വിഡിയോ കോളുകള്‍ എന്നീ സവിശേഷതകള്‍ സാവധാനം നഷ്ടപ്പെടും എന്നായിരുന്നു മുന്നറിയിപ്പ്.സ്വകാര്യതാ നയം സ്വീകരിക്കാനുള്ള അവസാന മേയ് ഏഴില്‍ നിന്ന് പതിനഞ്ചിലേക്ക് കമ്പനി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി വാട്സാപ്പ് എത്തിയത്. അതേസമയം, അപ്ഡേറ്റിനെക്കുറിച്ച് സമയാസമയങ്ങളിൽ ഉപയോക്താക്കളെ ഓർമ്മപ്പെടുത്തുന്നത് തുടരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മെയ് പതിനെട്ടിലെ കത്തിനോടും പ്രതികരിച്ചതായി വാട്സാപ്പ്.സംഭവത്തില്‍ തൃപ്തിപരമായ മറുപടി 25-ാം തിയതിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ഐടി മന്ത്രാലയം വാട്സാപ്പിന് മുന്നറിയിപ്പ് നല്കി. വിവാദമായ സ്വകാര്യതാ നയം പിന്‍വലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച് വാട്സാപ്പിന്റെ സിഇഒ വില്‍ കാത്കാര്‍ട്ടിനും കേന്ദ്രം കത്തയച്ചിരുന്നു.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
You must be logged in to post a comment Login