കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നിരവധി പേരുടെ ഉപജീവനമാർഗമാണ് നഷ്ടമായത്. സിനിമാ മേഖലയെയും കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചു. ഈ അവസരത്തിൽ ലോക്ക്ഡൗൺ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നുവെന്നും തൊഴിലില്ലാതെ നിരവധി പേർ കഷ്ടപ്പെടുകയാണെന്നും അറിയിക്കുകയാണ് നിർമ്മാതാവ് ബാദുഷ. സേവ് സിനിമാ വർക്കേസ് എന്ന ഹാഷ് ടാഗോടെയാണ് ബാദുഷയുടെ പോസ്റ്റ്.
ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോയാൽ സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും. സിനിമാ സംഘടനകൾക്കും സർക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ബാദുഷ കുറിച്ചു.
You must be logged in to post a comment Login