കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തൽ പ്രതികരിക്കാത്തതിൽ നടൻ മമ്മുട്ടിക്കെതിരെ വിമർശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.
മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നുവെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ എഴുതി.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസും മുസ്ലിം ലീഗും പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമർശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
You must be logged in to post a comment Login