Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതൽ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതൽ ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെയുമാണ് നടത്തത്തിന് അനുമതി. ഹയർസെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തുടങ്ങും.

14 ജില്ലകളിലായി 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിർണയത്തിന് പങ്കാളികളാകുന്നത്. ജൂൺ ഏഴ് മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. തൃശൂരിൽ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ശക്തൻ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങി.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. മൊത്തവ്യാപാര കടകൾക്ക് പുലർച്ചെ ഒന്നുമുതൽ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങൾ രാവിലെ 8 മുതൽ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....