സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിൽ വ്യാജൻമാരെ കുറിച്ച് പരാതിയുമായി ആദ്യം എത്തിയത് ദുൽഖർ സൽമാൻ, പൃഥ്വിരാജ്
സുകുമാരനുമാണ് . എന്നാൽ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് അലിയും ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങൾക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകൾ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തൻറെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാൻ ടൊവീനോ പറയുമ്ബോൾ താൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമാണ് നിലവിൽ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു.
മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുറക്കുമ്ബോൾ തീർച്ഛയായും എല്ലാവരെയും അറിയിക്കുമെന്നും ആസിഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്.
You must be logged in to post a comment Login