Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കന്നുകാലി വളർത്തലിന്റെ മറവിൽ വീട്ടിൽ ചാരായം വാറ്റൽ; പ്രതി പിടിയിൽ

എറണാകുളം : എറണാകുളത്ത് വീട്ടിൽ ചാരായം വാറ്റിയ പ്രതി പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദാണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. വീടിനകത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

പ്രസാദ് പ്രദേശത്ത് ചാരായ വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കുടുംബവുമായി കഴിയുന്ന വീടിന് അകലെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ചാരായം വാറ്റ് നടത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ വീടിന് സമീപം കന്നുകാലികളെ വളർത്തുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...