കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള 20 വയൽ മരുന്ന് ഇന്നലെ രാത്രി എത്തി. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ ഉണ്ടായിരുന്ന മരുന്ന് ക്ഷാമത്തിന് പരിഹാരമായി. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ, എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും ആഫോംടെറസിൻ എമൽഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്.
You must be logged in to post a comment Login