കല്ലമ്പലം : ഇന്നു വൈകുന്നേരത്തോടെ ദേശീയ പാതയിൽ നാവായിക്കുളം 28ആം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാർ തോട്ടിൽ വീണു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട കെ. എസ്. ആർ. റ്റി. സി ഇടിച്ചിറങ്ങിയ തൊടിന്റെ ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായത്.
28ആം മൈൽ സ്വദേശികൾ സഞ്ചാരിച്ചിരുന്ന കാറും എതിരെ വന്ന ബൈക്കുമാണ് ഇടിച്ചത്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച ശേഷം തൊട്ടിലേക്ക് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ നിത്യ സംഭവങ്ങൾ ആയ ഇവിടം ജനങ്ങൾക്ക് പേടിസ്വപ്നമായ മാറുകയാണ്. അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിസ്മയ ന്യൂസ് കല്ലമ്പലം
You must be logged in to post a comment Login