കൊച്ചി: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളെ വലയിൽ വീഴ്ത്തുന്ന സംഘത്തിനെതിരെ പരാതി. ഫേസ് ബുക്ക് വഴി മോഹന വാഗ്ദാനങ്ങൾ നൽകി ചതിയിൽപെടുത്തി സ്ത്രീകളെ ഹണി ട്രാപ്പിനു ഉപയോഗിക്കുന്ന സംഘത്തെകുറിച്ച് യുവാവ് കൊച്ചിയിൽ പോലീസിൽ പരാതി നൽകി.
ഫേസ്ബുക്കിൽ സ്ത്രീകളെയും യൂവാക്കളെയും സിനിമയിൽ അഭിനിയിക്കാൻ അവസരം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ചതിയാണ് ചതിയിൽ പെടുത്തുന്നത്. തൈക്കാട് SFS മെലഡി അപ്പാർട്മെന്റിൽ താമസിക്കുന്ന ദിലീഷ് പ്രഭാകർ, കൂട്ടാളി തിരുവനന്തപുരം കഴക്കൂട്ടത്തിനനടുത്തുള്ള അരശുംമൂട്ടിൽ സ്വദേശി പ്രിയപ്രസാദ് എന്നിവർക്കെതിരെയാണ് പോലീസിന് പരാതി നൽകിയിരിക്കുന്നത്. ദിലീഷ് കെ ടി ഡി സി ജനറൽ മാനേജർ ആയി സസ്പെന്‍ഷനില്‍ ആയ ആൾ ആണ്.
You must be logged in to post a comment Login