Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിൻ ഉടൻ; കരാറിൽ ഒപ്പുവെച്ചു

ന്യൂ ഡെൽഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇയുടെ കൊറോണ വാക്സിനായുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.

വാക്‌സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്‌സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.

നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലുളള ബയോളജിക്കൽ ഇ വാക്‌സിൻ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വാക്‌സിൻ വരുന്ന മാസങ്ങളിൽ ലഭ്യമാകും. കോവാക്‌സിന് പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...