തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ നാല് ജില്ലകളുടെ ചുമതലയുള്ള ബിജെപി നേതാവിനെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ഉൾപ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലിൽ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നൽകിയിരുന്നു. കുഴൽപ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.
ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എൽ. പത്മകുമാർ കുഴൽപ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയ മറ്റുള്ളവരുടെ ചോദ്യം ചെയ്യലും ഇന്ന് നടക്കും.
അതേസമയം കുഴൽപ്പണക്കേസ് പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തു. രഞ്ജിത്ത്, മാർട്ടിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
You must be logged in to post a comment Login