Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കിടപ്പു രോഗികൾക്കു വാക്സിനേഷൻ ഇന്നു മുതൽ

ജില്ലയിൽ കിടപ്പു രോഗികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ഇന്നു (04 ജൂൺ) ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്‌സിൻ നൽകുന്നത്.

45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ജില്ലയിൽ മുപ്പതിനായിരത്തോളം പാലിയേറ്റിവ് രോഗികൾ ഇതിനോടകം വാക്‌സിനേഷനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ പ്രായത്തിലുമുള്ള പാലിയേറ്റിവ് രോഗികൾക്കു വീടുകളിലെത്തി വാക്സിനേഷൻനൽകാൻ ശ്രമിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...