Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വ്യാജവാറ്റുകാരുടെ പേടിസ്വപ്നമായി വാമനപുരം എക്സൈസ് ഡിപ്പാർട്മെന്റ്

തിരുവനന്തപുരം: ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം 100 കണക്കിന് വ്യാജ വാറ്റുകാരെയും ലഹരി മരുന്നു വില്പനകാരെയും പിടികൂടി വാമനപുരം എക്സൈസ് ഡിപ്പാർട്മെന്റ്. വ്യാജവാറ്റുകാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു ഇവർ. കഴിഞ്ഞ ദിവസം നടന്ന എക്സൈസ് റെയ്ഡിൽ ചാരായം, കോട, വാറ്റുപകരണങ്ങൾ എന്നിവയോടൊപ്പം 1,61,500 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു.

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യത്തിൻറെ ഉൽപ്പാദനവും വിപണനവും തടഞ്ഞ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഓപ്പറേഷൻ ലോക്ക് ഡൌൺ എന്ന പേരിൽ എക്സൈസ് പരിശോധനകൾ കർശനമാക്കി. മടത്തറ, കൊല്ലായിൽ, തട്ടുപാലം ഭാഗങ്ങളിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ റെയ്ഡിൽ 35 ലിറ്റർ ചാരായം, ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 1220 ലിറ്റർ കോട, ഉദ്ദേശം അൻപതിനായിരം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങൾ, 35,000 രൂപ എന്നിവ പിടിച്ചെടുത്തു.

ചാരായം കടത്താൻ ഉപയോഗിച്ച മാരുതി ഡിസയർ കാറും പിടിച്ചെടുത്തു. കൊച്ചാലുംമൂട് സ്വദേശിയായ ഇർഷാദ് എന്നയാൾ മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ ചാരായം വാറ്റി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിൽപ്പന നടത്തുന്നുവെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവര ത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിൻറെയും തുടർന്നുള്ള പരിശോധനകളുടെയും ഫലമായാണ് കേസ് കണ്ടെത്തിയത്. മടത്തറ തട്ടുപാലത്ത് ജെ.സി.ബി ജീവനക്കാർക്ക് താമസിക്കാനെന്ന പേരിൽ വീട് വാടകയ്ക്കെടുത്താണ് പ്രതി ഇർഷാദ് വൻതോതിൽ ചാരായവാറ്റ് നടത്തിവന്നിരുന്നത്. ഗ്യാസ് അടുപ്പ് ഉപയോഗിച്ചാണ് പ്രതി ചാരായവാറ്റ് നടത്തിവന്നിരുന്നത്. സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വൻലാഭം മുന്നിൽക്കണ്ട് നടത്തി വന്നിരുന്ന ചാരായവാറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നിരവധി ക്രിമിനൽ, അബ്കാരി, വനംകുറ്റകൃത്യങ്ങളിൽ പ്രതിയാണ് പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്ത് വീട്ടിൽ നൂഹുകണ്ണ് മകൻ ഇർഷാദ്.

ചാരായം കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും 1,61,500 രൂപയുടെ കള്ളനോട്ടും എക്സൈസ് സംഘം കണ്ടെടുത്തു. ചാരായംകടത്താൻ ഉപയോഗിച്ച കാറിൻറെ ഗിയർ ലിവറി ൻറെ മുൻവശത്തുള്ള രഹസ്യഅറയിലാണ് 500 രൂപയുടെ 323 വ്യാജഇന്ത്യൻകറൻസി നോട്ടുകൾ സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത കള്ളനോട്ടുകൾ തുടർനടപടികൾക്കായി പാലോട് പോലീസിന് കൈമാറും. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട ഇർഷാദിനെ കണ്ടെത്താ നുള്ള പരിശോധനകൾ ഊർജ്ജിതമാക്കി. വ്യാജമാദ്യമാഫിയയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു.

കഴിഞ്ഞ ലോക്ക് ഡൌൺ കാലത്ത് 15 ലിറ്റർ ചാരായം, 1050 ലിറ്റർ കോട, ഒന്നര ലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങൾ എന്നിവ ഉൾപ്പെട്ട കേസിൽ ഇർഷാദ് വാമനപുരം എക്സൈസ് റെയ്ഞ്ചിൽ സംഘത്തിൻറെ പിടിയിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിൻറെ നേതൃത്വത്തിൽ നടന്ന പരിശോ ധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്കുമാർ, ഷാജി, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അനിരുദ്ധൻ, അൻസർ, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...