തിരുവനന്തപുരം: സംസ്ഥാനത്ത് 150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിനൊപ്പം 1000 മെട്രിക് ടൺ കരുതൽ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ എത്തിക്കാൻ ടാങ്കർ സൗകര്യവും ഒരുക്കും.
അംഗീകാരവും വിശ്വാസ്യതയമുള്ള നിർമാണ കമ്പനികളുമായി ചേർന്ന് സംയുക്ത സംരംഭമായും പ്ലാന്റുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
You must be logged in to post a comment Login