Connect with us

Hi, what are you looking for?

KERALA NEWS

ഗൗരിയമ്മയ്‌ക്കും ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം; ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ

​​​​തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബഡ്‌ജറ്റ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്‌ക്ക് കൂടുതൽ പ്രധാന്യം നൽകിയാണ് ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നത്.

ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ

 ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറാൻ അമ്ബത് കോടി

 മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം

 ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിൽ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ

 കെ ആർ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ

 ടൂറിസം മേഖലയ്‌ക്ക് പുനരുജ്ജീവന പദ്ധതിയ്‌ക്ക് 30 കോടി രൂപ

 100 പേർ‌ക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം

 കാർഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ

 കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്

 ടൂറിസം മാർക്കറ്റിംഗിന് 50 കോടി രൂപ

 ദാരിദ്ര്യ നിർമാർജനത്തിന് പത്ത് കോടി രൂപ

 റേഷൻ കടകൾ നവീകരിക്കാൻ പദ്ധതി

 തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും

 പാൽ മൂല്യവർദ്ധിത ഉത്പനങ്ങൾക്കായി ഫാക്‌ടറി

കൃഷി ഭവനുകൾ സ്‌മാർട്ടാക്കും

 റബർ കർഷകരുടെ കുടിശിക കൊടുത്തു തീർക്കും

 ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും

 മത്സ്യസംസ്‌കരണത്തിന് അഞ്ച് കോടി

 നദികൾക്കായുളള പ്രത്യേക പാക്കേജിന് 50 കോടി

 ഓക്‌സിജൻ ഉത്പാദനം കൂട്ടാൻ പുതിയ പ്ലാൻറ്

 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പത്ത് കോടി വായ്‌പ

 അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ പത്ത് കോടി രൂപ

 പീഡിയാട്രിക് ഐ സി യു വാർഡുകൾ കൂട്ടും

 കൊവിഡ് മൂന്നാംതരംഗം നേരിടാൻ നടപടികൾ തുടങ്ങി

 കുട്ടികൾക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

 എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ

 കാർഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ

 ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി

 പകർച്ചവ്യാധികൾക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക്

 സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും

 എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും

 വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടി രൂപ

 18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി

 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും

 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....