Connect with us

Hi, what are you looking for?

KERALA NEWS

രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങൾ, അടിമുടി മാറി പിണറായി സർക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. മന്ത്രിസഭ പോലെ തന്നെ പുത്തൻ പ്രതീക്ഷകൾ നൽകാൻ ധനമന്ത്രി കെഎൻ ബാലഗോപാലിന് സാധിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് കേരളം. മന്ത്രിയായി ചുമതലയേറ്റ പതിനഞ്ചാം ദിവസമാണ് ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച്‌ നിൽക്കുന്ന ആരോഗ്യമേഖലയ്ക്ക് തന്നെയാകും ബജറ്റിൽ ഊന്നൽ നൽകുക. വാക്സിൻ സൗജന്യമായി നൽകാനായി 1000 കോടി രൂപ സർക്കാർ ഇതിനോടകം തന്നെ വകയിരുത്തിയിട്ടുണ്ട്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക, ദാരിദ്ര്യ നിർമാർജനം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്.

കോവിഡ് വ്യാപനവും ലോക്ക്ഡൗണും സാധരണക്കാരെ പോലെ തന്നെ സർക്കാരിന്റെ വരുമാന മാർഗങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്. അധിക വരുമാന മാർഗം കണ്ടെത്തുക എന്നത് ധനമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. കേന്ദ്ര സർക്കാർ ആനൂകൂല്യങ്ങൾ നൽകാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. 36,800 രൂപ ഈ വർഷം കടമെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

20,000 പേർക്ക് ജോലി നൽകുന്ന 2500 പുതിയ സ്റ്റാർട്ട് അപ്പുകൾ, അഞ്ച് വർഷം കൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 25 ശതമാനം കുറവ് വരുത്താനുള്ള പദ്ധതി, 2021-22 ൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, മൂന്ന് വ്യവസായിക ഇടനാഴികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി, ശമ്ബള പരിഷ്കരണം, ക്ഷേമ പെൻഷനിൽ വർദ്ധനവ്, എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....