Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വനത്തിൽ മൂർഖൻ്റെ കടിയേറ്റ ആദിവാസി ബാലന് രക്ഷയായത് ഡോക്ടർമാരുടെ കൂട്ടായ പരിശ്രമം

കൽപ്പറ്റ: വനത്തിൽ മൂർഖൻ്റെ കടിയേറ്റ ആദിവാസി ബാലന് രക്ഷയായത് ഒരു സംഘം ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പുൽപ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് ഡോക്ടർമാരുടെ നിർണായക ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്. അപകടനില തരണം ചെയ്ത കുട്ടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പുകടിയേറ്റ കുട്ടി ഏകദേശം നാൽപത്തിയഞ്ച് മിനിറ്റിനുള്ളിൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപവാസികൾ പത്ത് കിലോമീറ്റർ അകലെയുള്ള പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 1.15 ഓടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ് ഡോക്ടർമാർ ഇൻട്യുബേഷൻ (വായിലൂടെ ട്യൂബിട്ട് ഓക്‌സിജൻ നൽകൽ) ആരംഭിച്ചു.

അസിസ്റ്റന്റ് സർജൻ ഡോ. അതുൽ, അനസ്‌തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്‌നീം, ഡോ. ലിജി വർഗീസ് എന്നിവരാണ് ആരോഗ്യനില വിശകലനം ചെയ്ത് ഇൻട്യുബേഷൻ നടത്തിയത്. ഈ സമയം രക്തത്തിലെ ഓക്‌സിജന്റെ അളവ് 76 ആയി കുറഞ്ഞിരുന്നു. ഒന്നരയോടെ ഇൻട്യുബേഷൻ തുടർന്നുകൊണ്ടുതന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുട്ടിയുടെ രക്തസമ്മർദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ അവസരോചിതമായി ഇടപെട്ട് സാധാരണ നിലയിലെത്തിച്ചു.

കലക്ടറേറ്റിലെ ഡിപിഎംഎസ്എസ്.യു. കൺട്രോൾ സെല്ലിൽ നിന്ന് ഈ സമയമൊക്കെ ഡോ. നിത വിജയൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സുൽത്താൻ ബത്തേരി ടിഡിഒസി ഇസ്മായിലും സജീവമായി ഇടപെട്ടു. നേരത്തേ അറിയിച്ചതു പ്രകാരം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോ. കർണൻ, ഡോ. സുരാജ്, ഡോ. ജസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്നു.

അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ ഉടൻതന്നെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി ശേഷം ആന്റിവെനം നൽകി ആറു മണിക്കൂർ നിരീക്ഷണത്തിലാക്കി. ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെ തുടർന്ന് ഐസിയു ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടുകൂടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഡോ. ദാമോദരൻ, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.

അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഡി.എം.ഒ. ഡോ. ആർ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...