Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബജറ്റിലെ പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നത്; വി ഡി സതീശൻ

തിരുവനന്തപുരം: ബജറ്റ് പ്ര്യഖ്യാപനങ്ങളിൽ അവ്യക്തതയുണ്ടെന്നും പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സർക്കാറിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മിൽ രാഷ്ട്രീയത്തിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. ബജറ്റിന്റെ പവിത്രത തകർക്കുന്ന തരത്തിൽ രാഷ്ട്രീയം നിറച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിപക്ഷം നിർദേശിച്ച ചില കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും സതീശൻ പറഞ്ഞു. മൂന്നാം കൊറോണ തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോൾ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടു.

പുതിയ നികുതി നിർദേശങ്ങളൊന്നുമുണ്ടായില്ല. ഒന്നാം ഉത്തേജന പാക്കേജ് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. 20,000 കോടിയുടെ ഉത്തേജന പാക്കേജ് അധിക ചെലവാണ്. നീക്കിയിരിപ്പായി 5,000 കോടിയുണ്ടെന്നത് ബജറ്റിൽ കണ്ടില്ല. കാപട്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബജറ്റാണിതെന്നും സതീശൻ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...