പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന ചിത്രം 13th ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറാണ്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിപുതുമയുള്ള തിരക്കഥയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും ഹൃദ്യമായ പാട്ടുകളിലൂടെയും ജനശ്രദ്ധ നേടുന്ന ഒരു സിനിമയായിരിക്കും “13th” എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. കഥ, തിരക്കഥ: മിഥുൻ അകലൂർ, സുഹൈൽ, ഛായാഗ്രഹണം സുധി അകലൂർ, രഞ്ജിത്ത് ചിനക്കത്തൂർ. ചിത്രസംയോജനം: ദിപിൻ, പശ്ചാത്തലസംഗീതം: സച്ചിൻ റാം, സ്റ്റിൽസ്: സമദ് സാം, ഡിസൈൻ: ജബ്ബാർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
You must be logged in to post a comment Login