കൊല്ലം: ചേർത്ത് നിർത്താം മനുഷ്യനെ പ്രകൃതിയോട് എന്ന ആപ്തവാക്യവുമായി കെ. സി. വൈ. എം കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തണൽ എന്ന ക്യാമ്പയിൻ്റ രൂപത തല ഉത്ഘാടനം ശാസ്താംകോട്ട തടാകതീരത്ത് ശ്രീ കോവൂർ കുഞ്ഞുമോൻ എം എൽ എ കെ.സി.വൈ.എം രൂപത പ്രസിഡൻറ് കിരൺ ക്രിസ്റ്റഫറിന് വൃക്ഷതൈ നൽകി നിർവ്വഹിച്ചു.
ക്യാമ്പയിൻ്റ ഭാഗമായി കൊല്ലം രൂപതയിലെ വിവിധ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേഡ് രാജു, ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ്, രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ മറ്റ് രൂപതാ സമിതി അംഗങ്ങളായ മരിയ ഷെറിൻ, മാനുവൽ ആൻറണി, അലക്സ് ആൻ്റണി, സയന, സ്റ്റെഫിൻ, അമൽ, സൊണാലി, ഡെലിൻ ഡേവിഡ് ,നിധിൻ, നീതു, നിഥിൻ എഡ്വേർഡ്, യൂജിൻ ഫ്രാൻസിസ്, ആനിമേറ്റർ സിസ്റ്റർ മേരി രജനി, ലേ ആനിമേറ്റർ നീതു മാത്യു എന്നിവർ വിവിധ മേഖലകളിൽ ക്യാമ്പയിന് നേതൃത്വം നൽകി.
You must be logged in to post a comment Login