Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബി.ജെ.പി കോർകമ്മിററി യോഗം പൊലീസ് തടഞ്ഞു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി.

ഹോട്ടലുകളിൽ യോഗം ചേരാൻ കൊറോണ മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.

അതേസമയം യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ലോക്ക്ഡൗൺ സമയത്ത് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാൻ മാത്രമെ അനുവാദമുള്ളു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...