മുംബൈ: മുതിര്‍ന്ന ചലച്ചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 98കാരനായ നടന് നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. എല്ലാ പരിശോധനകള്‍ക്ക് ശേഷം വളരെ പെട്ടന്ന് തന്നെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം കൊറോണ ബാധിച്ച് താരത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്. 1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.
You must be logged in to post a comment Login