Connect with us

Hi, what are you looking for?

LATEST NEWS

ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്

കൊൽക്കത്ത: ലക്ഷകണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരനും എതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. കാന്തി മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സുവേന്ദു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരൻ മുൻ മുനിസിപ്പൽ ചീഫായ സൗമേന്ദു അധികാരിയുടെയും നിർദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ ചിലർ ബലപ്രയോഗത്തിലൂടെ പൂട്ടുകൾ തുറന്ന് മോഷ്ടിച്ചു എന്നാണ് ജൂൺ ഒന്നിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതിനായി ബി ജെ പി നേതാക്കൾ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു.

സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ വഞ്ചനാക്കേസിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചതായുള്ള കേസും വന്നത്. ഇതേ വിഷയത്തിൽ തൃണമൂലിന് എതിരെ ബിജെപി പലവട്ടം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ തൃണമൂൽ മന്ത്രിയായിരുന്ന സുവേന്ദു ബിജെപിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ 1,200 ഓളം വോട്ടുകൾക്ക് മമതാ ബാനർജിയെ പരാജയപ്പെടുത്തി ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്താണ് സുവേന്ദു അധികാരി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....