Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സര്‍ക്കാരിന്‍റെ വാടക നയം: ടെക്നോപാര്‍ക്കില്‍ മുപ്പതോളം കമ്പനികള്‍ ഓഫീസ് ഒഴിഞ്ഞു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ വാടക നയം ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് വാടകയില്‍ ഇളവില്ല എന്ന സര്‍ക്കാരിന്റെ നയത്തില്‍ മുപ്പതോളം കമ്പനികളാണ് ടെക്നോപാര്‍ക്ക് വിട്ടത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് ആവശ്യപ്പെട്ടു.

2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് ഇളവ് ചെയ്തത്. അതിനു ശേഷം ടെക്നോപാര്‍ക്കിലെ ഐടി ഇതര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് വാടക ഇളവ് നല്‍കിയത്. പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ദ്ധനയെന്ന നയത്തില്‍ മാറ്റം വരുത്തിയില്ല. ഏപ്രിലില്‍ പുതുക്കിയ വാടക നിലവില്‍ വന്നു. എന്നാല്‍ കൊറോണ ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടെക്നോപാര്‍ക്കിലെ ഭൂരിഭാഗം കമ്പനികളുടെ ഓഫീസുകളും കാലിയാണ്. ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കൊറോണ രണ്ടാം വ്യാപനവും വന്നതോടെ കമ്പനികള്‍ വര്‍ക് ഫ്രം ഹോം സ്ഥിരം സംവിധാനമാക്കിയ സാഹചര്യമാണുള്ളത്. ജീവനക്കാര്‍ വരാത്ത ഓഫീസിന്‍റെ വാടകയും പരിപാലന ചെലവും ചെറിയ ഐടി കമ്പനികള്‍ക്ക് വലിയ ബാധ്യതയാവുകയാണ്.

ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ടെക്നോപാര്‍ക്കിലെ വാടകനയത്തില്‍ മാറ്റം വേണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായാല്‍ 5 വര്‍ഷം കൊണ്ട് ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാനാകും. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...