Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു

കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. പയ്യാവൂരിൽ നിന്നും വരികയായിരുന്ന ആംബുലൻസ് എളയാവൂരിൽ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.30 യോടെ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വാഹനത്തിൽ നാലു പേർ ഉണ്ടായിരുന്നതാണ് വിവരം. ചന്ദനാക്കാംപാറ സ്വദേശികളാണ് മരണമടഞ്ഞവരെല്ലാം. ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിധിൻരാജ്, എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ ബെന്നി എന്നയാളുടെ നില ഗുരുതരമാണ്.

ആംബുലൻസിൽ നിന്നും ഇവരെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിശമന വിഭാഗം എത്തിയാണ് എല്ലാവരേയും പുറത്തെടുത്തത്. അപകട കാരണം വ്യക്തമല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....