കൊല്ലം: കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ചടയമംഗലം ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി ഷംനാദ്(27)ആണ് അറസ്റ്റിലായത്. നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നല്കിയ പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.
വിദേശത്തായിരുന്ന പ്രതി വിവാഹിതനാണ്. നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു ഇയാള്‍. ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ അടുക്കുന്നത്. താന്‍ വിവാഹിതനാണെന്ന കാര്യം ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവച്ചിരുന്നു.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ ഭീഷണി തുടങ്ങിയതെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത ഷംനാദിനെ കോടതിയില്‍ ഹാജരാക്കി.
You must be logged in to post a comment Login