Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു താഴെ

ന്യൂ ഡെൽഹി: രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1,82,282 പേര്‍ രോഗമുക്തി നേടി. നിലവില്‍ 13,03,702 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. 2123 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയി.

23,61,98,726 പേര്‍ രാജ്യത്തൊട്ടാകെ വാക്‌സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ 26ാം ദിവസമാണ് കൊറോണ രോഗം ബാധിച്ചവരെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത്. 5.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19448 കേസുകളാണ് തിങ്കളാഴ്ച ഇവിടെയുള്ളത്. കര്‍ണാടകയില്‍ 11958ഉം മഹാരാഷ്ട്രയില്‍ 10,219ഉം കേരളത്തില്‍ 9313 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....