Connect with us

Hi, what are you looking for?

KERALA NEWS

കെ.സുധാകരൻ തന്നെ പുതിയ കെപിസിസി പ്രസിഡൻ്റ്

ന്യൂഡെൽഹി: ഒടുവിൽ തീരുമാനം, കെ സുധാകരൻ തന്നെ പുതിയ കെപിസിസി പ്രസിഡൻ്റ്. രാഹുൽ ഗാന്ധി കെ സുധാകരനെ ഫോണിൽ വിളിച്ചാണ് നിയമനം അറിയിച്ചത്. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.

കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ‍വെന്ന് പാർട്ടിയിലൊരു വിഭാഗം സമ്മർദമുയർത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഗ്രൂപ്പ് സമവാക്യങ്ങൾ അത്ര ഹിതകരമല്ലാത്തതിനാൽ ഇത്ര നീണ്ടുപോയെന്ന് മാത്രം. കെഎസ് ബ്രിഗേഡ് എന്ന പേരിൽ ഇത്ര സജീവമായ സമൂഹമാധ്യമക്കൂട്ടായ്മകൾ കേരളത്തിൽ മറ്റൊരു കോൺഗ്രസ് നേതാവിൻറെ പേരിലുമുണ്ടാകില്ല.

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിൻറെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമല്ല. എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല.

സിപിഎമ്മിൻറെ ഉറച്ച കോട്ടയായ കണ്ണൂരിൽ പാർട്ടിക്കെതിരെ നേർക്കുനേർ പോരാടിയാണ് കെ സുധാകരൻറെ രാഷ്ട്രീയ വളർച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവർത്തകരിൽ ആവേശവും ആത്മബലവും നിറയ്ക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല.

കെ എസ് യു താലൂക്ക് പ്രസിഡൻറായി തുടക്കം, ഇടയ്ക്ക് സംഘടനാ കോൺഗ്രസിലേക്കും ജനതാ പാർട്ടിയിലേക്കും വഴി മാറിയെങ്കിലും കോൺഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്കായി വളർന്നു. നിയമസഭയിലേക്ക് 1996 മുതൽ 2006 വരെ തുടർച്ചയായി മൂന്നു വിജയങ്ങൾ. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തിൽ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആൻറണി മന്ത്രിസഭയിൽ വനം–കായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ൽ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ കണ്ണൂർ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ൽ ലോക്സഭയിലേക്കും 2016 ൽ നിയമസഭയിലേക്കും മൽസരിച്ച് തോൽവി അറിഞ്ഞെങ്കിലും 2019ൽ വീണ്ടും കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശം വിവാദമായെങ്കിലും വിട്ടുകൊടുക്കാൻ സുധാകരൻ തയ്യാറായില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...