ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെ മറികടന്നു സുനിൽ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഛേത്രി ഇരട്ടഗോൾ നേടിയതോടെ താരത്തിന്റെ പേരിൽ 74 ഗോളുകളായി.
ഇപ്പോഴും ഫുട്ബോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതു പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 103 ഗോളുകളാണു റൊണാൾഡോയുടെ പേരിലുള്ളത്.
നേരത്തെ പട്ടികയിൽ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി. ഇരുവർക്കും 72 ഗോളുകളായിരുന്നു. 73 ഗോളുകൾ നേടിയ യു.എ.ഇ.യുടെ അലി മക്ബൂത്തായിരുന്നു രണ്ടാമത്. തിങ്കളാഴ്ചത്തെ മത്സരത്തോടെ മക്ബൂത്തിനേയും ഛേത്രി പിന്നിലാക്കി.
You must be logged in to post a comment Login