മുംബൈ: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാൻഡിങ്ങിന് 15 മിനിറ്റ് മുമ്പ് 17000-20000 അടി ഉയരത്തിലായിരുന്നു സംഭവം. നിർഭാഗ്യകരമായ സംഭവത്തിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതർ പറഞ്ഞു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ഫ്ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയിൽപ്പെട്ടതെന്ന് വിസ്താര വക്താവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അറിയിക്കും. 113 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മൺസൂൺ കാലാവസ്ഥ വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു-കൊൽക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.
You must be logged in to post a comment Login