Vismaya News
Connect with us

Hi, what are you looking for?

GULF

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീട്ടി

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാർക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കാലയളവിൽ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

നേരത്തെ ജൂൺ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. യുഎഇ പൗരന്മാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങൾ എന്നിവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ വ്യാപനം ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യൻ സർവീസുകൾ നിരോധിച്ചത്. യുഎഇയിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സർവീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും കാർഗോ സർവീസുകളും നിരോധിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....