ഭോപ്പാൽ: വിമാനം റാഞ്ചിയെടുത്ത് പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിമുഴക്കിയ മുപ്പത്തിനാലുകാരൻ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിൽ നിന്നും വിമാനം റാഞ്ചിയെടുക്കുമെന്നും, പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി.
രാജാ ഭോജ് വിമാനത്താവളത്തിലെ ജീവനക്കാർക്ക് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭീഷണിമുഴക്കിക്കൊണ്ടുള്ള ഫോൺ കോൾ ലഭിച്ചത്. ഇതിന് പിന്നാലെ അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രി ശുചാൽപൂർ ടൗണിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഭോപ്പാൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
You must be logged in to post a comment Login