Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പണം പിൻവലിക്കുന്നതിനുള്ള നിരക്ക് കൂട്ടി; പുതിയ നിരക്കുകൾ അടുത്ത വർഷം മുതൽ

ന്യൂ ഡെൽഹി: എടിഎം സർവീസ് ചാർജുകൾ ഉയർത്താൻ ബാങ്കുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്. ബാലൻസ് തിരയുന്നതിന് അടക്കം നിശ്ചിത സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണയും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് ഉയരും. പുതുക്കിയ നിരക്കുകൾ അടുത്ത വർഷം മുതൽ നിലവിൽ വരും.

ഉയർന്ന ഇന്റർചെയ്ഞ്ച് ചാർജുകളും എടിഎം പ്രവർത്തന ചെലവും കണക്കിലെടുത്താണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ ഓരോ മാസമുള്ള സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണ പണം പിൻവലിക്കുന്നതിന് 20 രൂപയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇത് 21 രൂപയായാണ് വർധിപ്പിച്ചത്. ജിഎസ്ടി അടക്കം ഇത് 24.78 രൂപയാകും.

നിരക്ക് വർധനയെക്കുറിച്ച്‌ പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ ശുപാർശ അനുസരിച്ചാണ് വർധന. ഏത് എടിഎമ്മിൽ നിന്നും അക്കൗണ്ടുടമകൾക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലൻസ് തിരയുന്നതടക്കമുള്ള നിരവധി പ്രവർത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാൾ ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകൾക്ക് ചാർജ് നൽകണം. ഇതാണ് ഇന്റർചേയ്ഞ്ച് ഫീസ്.

ആർ ബി ഐ യുടെ പുതിയ തീരുമാനമനുസരിച്ച്‌ സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഇന്റർചേയ്ഞ്ച് ഫീസും വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ (എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ, നിക്ഷേപിക്കൽ തുടങ്ങിയവ) ഇന്റർചേയ്ഞ്ച് ചാർജ് നിലവിലെ 15 ൽ നിന്ന് 17 രൂപയായിട്ടാണ് വർധിപ്പിച്ചിട്ടുള്ളത്. ഇടപാടൊന്നിന് നിലവിലെ അഞ്ച് രൂപയിൽ നിന്ന് ആറ് ആക്കിയാണ് സാമ്ബത്തികേതര ഇടപാടിന്റെ ചാർജ്് ഉയർത്തിയിട്ടുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...