Connect with us

Hi, what are you looking for?

LATEST NEWS

വാക്‌സിൻ വിതരണത്തിലെ പാളിച്ച വൈറസിന്റെ ജനിതക വ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ

ന്യൂ ഡെൽഹി: രാജ്യം കൊറോണ മഹാമാരിക്കെതിരെ പോരാട്ടം തുടരുമ്പോൾ ആസൂത്രിതമല്ലാതെ വാക്‌സിൻ വിതരണം ചെയ്യുന്നത് വൈറസിന്റെ ജനിതകവ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ. എയിംസ് ആശുപത്രിയിലെ ഡോക്ടർമാരും കൊറോണ ദേശീയ കർമസേനയിലെ അംഗങ്ങളും ഉൾപ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വലിയതോതിലുളള വാക്‌സിൻ വിതരണത്തിനുപകരം ദുർബലവിഭാഗങ്ങൾക്കും അപകടസാധ്യത കൂടുതലുളളവർക്കും വാക്‌സിൻ വിതരണം ചെയ്യുന്നതിനാണ് നിലവിൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജിസ്റ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധർ അറിയിച്ചു. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച്‌ എല്ലാ പ്രായക്കാർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിന് പകരം ലോജിസ്റ്റിക്‌സ്, എപ്പിഡെമിയോളജിക്കൽ ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം വാക്‌സിൻ മുൻഗണന തീരുമാനിക്കപ്പെടേണ്ടത്. എല്ലാവർക്കും ഒരുമിച്ച്‌ വാക്‌സിൻ ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും.

കൊറോണ ബാധിച്ചവർക്ക് വാക്‌സിൻ നൽകേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. “കൊറോണ സ്ഥിരീകരിച്ചവർക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ല. കൊറോണ ബാധയ്ക്ക് ശേഷം വാക്‌സിൻ ഫലപ്രദമാണ് എന്ന് തെളിവുകൾ ലഭിച്ചതിന് ശേഷം ഇവർക്ക് വാക്‌സിൻ വിതരണം ചെയ്യാം. വാക്‌സിൻ ഇടവേളകൾ വിതരണം ചെയ്യുന്ന പ്രദേശത്തേയും ജനസംഖ്യയെയും അടിസ്ഥാനമാക്കി വേണം നിശ്ചയിക്കാനെന്നും വിദഗ്ധർ പറയുന്നു. ഒപ്പം രണ്ടാംതരംഗം അവസാനിക്കുന്നതോടെ പ്രാദേശികതലത്തിലുളള സീറോസർവേകൾ നടപ്പാക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....