“തൊണ്ടിമുതൽ കോടതിയിൽ കൊടുത്തു ആരും വിളിക്കേണ്ട”… രസകരമായ പോസ്റ്റിലൂടെ ജനങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുകയാണ് എസ്.പിയും എക്സ്സൈസ് വിജിലൻസ് ഓഫീസറുമായ മുഹമ്മദ് ഷാഫി.
ലോക്ക് ഡൌൺ ആനുകൂല്യങ്ങൾ മുതലാക്കി പച്ചക്കറി കയറ്റിയ വാഹനത്തിൽ കടത്തി കൊണ്ടുവന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സ്സൈസ് പിടികൂടി. മൈസൂർ പെരുന്തൽമണ്ണയിലേയ്ക്ക് വന്ന പിക്കപ്പിൽ നിന്നാണ് മദ്ധ്യം പിടിച്ചെടുത്തത്.
വഴിക്കടവ് ആനമറി എക്സ്സൈസ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്ധ്യം പിടിച്ചെടുത്തത്. എക്സ്സൈസ് ഓഫീസർ പി. സുധാകരൻ സിവിൽ എക്സ്സൈസ് ഓഫീസർ അമീർ , അൽത്താഫ് , എം സുലൈമാൻ പി. രജീവ് ലാൽ, എന്നിവരാണ് മദ്ധ്യം പിടികൂടിയത്. ലോക്കഡോൺ കാരണം തൊണ്ട നനയ്ക്കാൻ കഷ്ട്ട പെടുന്നവർ കുപ്പി കണ്ടയുടനെ ഒന്നടിക്കണ്ടേ എന്ന കമന്റ് ഇടും. അത് മുന്നിൽക്കണ്ടാണ് നേരത്തെ മുഹമ്മദ് ഷാഫി ഇത്തരത്തിൽ പോസ്റ്റ് ഇട്ടത്.
You must be logged in to post a comment Login