Connect with us

Hi, what are you looking for?

LATEST NEWS

ഗൾഫിൽ വച്ച് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് ധനസഹായവും മകളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു

കിളിമാനൂർ :സൗദി അറേബ്യയിൽ വച്ചു മാർച്ച് 19 ന് മരണമടഞ്ഞ കിളിമാനൂർ കക്കാകുന്നു സ്വദേശി ബിജുവിന്റെ കുടുംബത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും ആലത്തൂകാവ് ഫ്രണ്ട്‌സ് റെസിഡന്റ്‌സ് അസോസിയേഷനും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലേഷ് ബാബു ഫൌണ്ടേഷനും ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിൽ സ്തുത്യയർഹമായ സേവനമാണ് കാഴ്ച്ച വച്ചത് എന്നും ആറ്റിങ്ങൾ MLA. ശ്രീമതി O. S . അംബിക പറഞ്ഞു.

ശ്രീ ബിജുവിന്റെ ഭൗതികശരീരം എത്രയും പെട്ടെന്നു നാട്ടിൽ എത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബിജുവിന്റെ ഭാര്യ രാജിയെ വീട്ടിലെത്തി MLA അറിയിച്ചു. തിരുവനന്തപുരത്തുവച്ചു ബിജു മരണപ്പെട്ട അതേ ദിവസമായ മാർച്ച്‌ 19 ന് വാഹനാപകടത്തിൽ മരണമടഞ്ഞ ശ്രീ.ശശീന്ദ്ര ബാബു – കല ദമ്പതികളുടെ മകൻ കലേഷ് ബാബുവിന്റെ സ്മരണർത്ഥം പരേതന്റെ കുടുംബം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു രൂപീകരിച്ച കലേഷ് ബാബു ഫൗണ്ടഷൻ മരണമടഞ്ഞ ബിജുവിന്റെ മകൾ കുമാരി ശിവാനിയുടെ വരുന്ന മൂന്ന് വർഷത്തെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തുകൊണ്ടുള്ള സമ്മത പത്രവും ആദ്യ ഗഡു വിദ്യാഭ്യാസ സഹായവും ഫൗണ്ടഷന്റെ പ്രവർത്തനാ രാംഭവും ആറ്റിങ്ങൽ എം. എൽ. എ ശ്രീമതി. ഓ എസ്. അംബിക നിർവഹിച്ചു.

എഞ്ചിനീയറിംഗ് ബിരുദധാ രിയായിരുന്ന കലേഷ് ബാബു തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൈകുണ്ഡം ഗജ സേവാ സംഘം പ്രസിഡന്റ്‌ കൂടിയായിരുന്നു. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരവെയായിരുന്നു കലേഷ് ബാബുവിന്റെ ആകസ്മികമായ അന്ത്യം. ബിജുവിന്റെ കുടുംബത്തെ സഹായിക്കാൻ ഫ്രണ്ട്‌സ് റെസിഡന്റ്‌സ് അസോസിയേഷൻ സ്വരൂപ്പിച്ച കുടുംബ സഹായ ഫണ്ട്‌ കിളിമാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ TR മനോജ്‌ കുടുംബത്തിന് കൈമാറി. ഫ്രണ്ട്സിന്റെ പഠനോപകരണ കിറ്റ് കിളിമാനൂർ ഗ്രാമ പഞ്ചായത്ത്അംഗം ശ്രീ. എ മുരളീധരൻ ശിവാനിക്ക് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ബേബിസുധ, ഫ്രാക് പ്രസിഡന്റ്‌ ശ്രീ മോഹൻ വാലഞ്ചേരി സംസാരിച്ചു. യോഗത്തിൽ ശ്രീ സാബു, പ്രസിഡന്റ്‌, ഫ്രണ്ട്‌സ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ.ജി ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ ശ്രീ ശശിധരൻ പിള്ള നന്ദിയും പ്രകാശിപ്പിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....