ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളെ തേടിയെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമം. ദാമോദർ കോരി എന്നയാൾ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ മിലൻ മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു.
മിലൻ ആക്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ ദാമോദർ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു. ഈ സമയം ദാമോദറിനെ പിന്തുടർന്നെത്തിയ മിലൻ ആശുപത്രിയിൽ പ്രവേശിച്ചു. ദാമോദറിന്റെ സമീപമെത്തിയ ഇയാൾ ഉടൻതന്നെ തീകൊളുത്തി.
ആശുപത്രിയിൽ പ്രവേശിച്ചശേഷം മിലൻ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്. ശരീരമാസകലം പൊള്ളലേറ്റ ദാമോദർ തീയുമായി ഓടുന്നതി വിഡിയോയിൽ കാണാം. ഈ സമയം ആർക്കും പിടികൊടുക്കാതെ മിലൻ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളഞ്ഞു. പെട്രോൾ ഉപയോഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്റെ ആരോഗ്യനില ഭേദപ്പെട്ടെന്നും പൊലീസ് അറിയിച്ചു.
You must be logged in to post a comment Login