ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. കൂടാതെ രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സി.ആര്‍.പി.എഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേയ്ക്ക് പ്രവേശിപ്പിച്ചു. അതെ സമയം വെടിവെപ്പ് നടന്ന സ്ഥലം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

You must be logged in to post a comment Login