കൊച്ചി: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ 12 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഞായർ മുതൽ ചൊവ്വ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കി.
You must be logged in to post a comment Login