Connect with us

Hi, what are you looking for?

NEWS

വയനാടൻ കുന്നുകൾക്ക് സുപരിചതനാ യ അടിമ വിപ്ലവകാരി.കരിന്തണ്ടൻ

വയനാടൻ കുന്നുകൾക്ക് സുപരിചതനാ യ അടിമ വിപ്ലവകാരി.കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു.ആദിവാസി പണിയ വിഭാഗത്തിൽ ജനിച്ച കരിന്തണ്ടൻ്റെ ജനനം ഒരു ഗുഹയിലായിരുന്നു.ജൻമിത്വത്തിൻ്റെ പീഡനമുറയിൽ നിന്നും തൻ്റെ പത്നിയെ രക്ഷിക്കാൻ ഊരുവിട്ട് ഓടി പോവേണ്ടി വന്ന കരിന്തണ്ടൻ്റെ പിതാവ് അന്നാദ്യമായി താലികെട്ടിയ പെണ്ണിൻ്റെ മാനം കാക്കാൻ വള്ളിയൂരമ്മയുടെ മുന്നിൽ നിന്നും ചെയ്ത വാക്ക് തെറ്റിച്ചു.ഇന്നത്തെ “വളളിയൂർക്കാവ് ഉത്സവം”അന്ന് “അടിമ മാറ്റം” ചന്തയായിരുന്നു.
കാതങ്ങൾക്കപ്പുറത്തുള്ള ദേശങ്ങളിൽ നിന്നു പോലും ജന്മിമാർ ഈ ദിവസങ്ങളിൽ വള്ളിയൂരമ്മയുടെ തൃപ്പാദത്തിങ്കൽവന്നെത്തും പൊൻപണവും വെള്ളി പണവും നെല്ലും, പൂട്ട് കാളയേയും ഒക്കെ കൊടുത്ത് മുൻ ജൻമിയിൽ നിന്നും പണിയവർഗ്ഗത്തിലെ കായിക വലുപ്പമനുസരിച്ചുള്ളവരെ വിലക്കെടുക്കും.
നല്ല തടിയും മിടുക്കും കായിക ശേഷിയുമായിരുന്നു തിരഞ്ഞെടുപ്പിൻ്റെ മാനദണ്ഡം. കുടുംബമായിട്ടായിരുന്നു അടിമകൾ ജൻമിയുടെ കൂടെ പോകേണ്ടത് അതിൽ കറുത്തസുന്ദരിപെൺകുട്ടികൾ, ഉണ്ടെങ്കിൽ ജൻമിമാർക്ക് ഒരു പ്രത്യേക താൽപര്യമുണ്ടാകും ആ കുടുംബത്തോട് .ലേലം വിളി കഴിഞ്ഞാൽ രണ്ടാമത്തെ നടപടി വാക്ക് തെറ്റിച്ച വരെ ശിക്ഷിക്കലാണ്.ക്രൂരമായ ശിക്ഷാ നടപടികൾ ആയിരിക്കും കാളക്ക് പകരം നുകം പേറി വയൽ ഉഴുത് മറിക്കണം. ഉള്ളംകൈയ്യിൽ കർപ്പൂരം കത്തിച്ച് അത് കത്തി തീരുന്നത് വരെ വള്ളിയൂരമ്മക്ക് നേരെ നീട്ടി പിടിക്കണം. തുടങ്ങി എന്ത് ശിക്ഷയുമാവും.ലേലം വിളിച്ച് എടുത്ത് കഴിഞ്ഞാൽ അധികാരി ജൻമിയുടെ മൂത്ത കാര്യസ്ഥൻ അമ്പലത്തിലെ വള്ളിയൂരമ്മയുടെ മുന്നിലേക്ക് കൊണ്ട് വന്ന് സത്യം ചെയ്യിക്കും.”തലക്കു മുകളിൽ കത്തിനിൽക്കുന്ന ഈ സൂര്യഭഗവാനെ സാക്ഷിനിർത്തി ഭദ്രകാളിയമ്മയുടെ തിരുന്നിധിയിൽ നിന്ന് കൊണ്ട് അടിയങ്ങൾ സത്യം ചെയ്യുന്നു.
ഏങ്ങൾ  ഇന്ന് മുതൽ അടുത്താണ്ട് ഈ ദെവസം വരെ  … തബ്രാൻ്റെ കൂലിവേലക്കാരായി അടിമയിരുന്നോളാം
വേലയ്ക് കൂലിയായി അരസേറ് പതിരും അരനാഴി അരിയും മാത്രം മതി എങ്ങൾക്ക് ശന്തോഷം തന്നെ.വള്ളിയൂരമ്മയാണേൽ സത്യം,ഇത് തെറ്റിച്ചാൽ ഏങ്ങളേയും എങ്ങളുടെ സന്തതി പരമ്പരകളേയും ശിക്ഷിക്കാനും വസൂരി ക്ഷയം പോലുള്ള തീരാദീനം കൊണ്ട്  കഠിനമായ ശിക്ഷയേൽക്കാനും ഏങ്ങൾക്ക് സമ്മതം.”

ഗ്രാമാധികാരി പറഞ്ഞു കൊടുക്കുന്ന പ്രതിഞ്ജ ഏറ്റ് ചെല്ലി കരിന്തണ്ടനെ വയറ്റിൽ ചുമന്ന് കരിന്തിയും കാരിയനും മറ്റനേകം അടിമ കുടുംബവും ജൻമിയുടെ പുറകെ അയാളുടെ പല്ലക്കിനെ അനുഗമിച്ചു. കിലോമീറ്ററുകൾ കാൽനടയായി  യാത്ര ചെയ്ത് ജന്മിയുടെ നാട്ടിലെത്തിയാൽ
ഏക്കറ് കണക്കിന് വരുന്ന ഭൂമിയിൽ ഒരു മൂലക്ക് കാടിനിടയിൽ തുറസായ കുറച്ച് സ്ഥലം കാണിച്ചു കൊടുക്കും.”ദാ .. ആടെ കെട്ടിക്കോ കുടിലുകൾ “
പിന്നെ  കുടിലുകൾ കെട്ടുന്ന തിരക്കായിരിക്കും പൂർത്തിയായാലും ഇല്ലെങ്കിലും, പിറ്റേന്ന് സൂര്യൻ ഉദിക്കുന്നതിന് മുൻബ് വേലക്കിറങ്ങിയിരിക്കണം അടിമകൾ. ഇല്ലെങ്കിൽ ജന്മിയുടെ കിങ്കരൻമാരുടെ ക്രൂര പീഡമാവും ഏൽക്കേണ്ടി വരുക.
കാരിയനും കരിന്തിയും ജീവിതം തുടങ്ങി. അങ്ങനെ ഇരിക്കെ  ജന്മിക്കൊരു പൂതി കറുത്ത കുറുകിയ സുന്ദരിയായ പണിയ കിട്ടാത്തിയെ കൂടെ കിടത്താൻ പൂർണ്ണ ഗർഭിണിയായ കരിന്തിയെ തേടി ജന്മിയുടെ കിങ്കരൻമാർ ഇരുട്ടിയപ്പോൾ കാരിയൻ്റെ കുടിലിലെത്തി   വേനലിൽ തകർത്തു പെയ്യുന്ന വേനൽമഴയത്ത് അവർ അവളെ വലിച്ചിഴച്ച് ജന്മിയുടെ വയൽ പുരയിലെത്തിച്ചു. എന്നാൽ കാരിയൻ്റെ കരുത്തിന് മുന്നിൽ ജൻമിയും കിങ്കരൻമാരും അടിയറവ് പറയേണ്ടി വന്നു.
താൻ വേട്ട പെണ്ണിനെ കരുത്തുള്ള കരങ്ങൾ കൊണ്ട് ചേർത്ത് പിടിച്ച് വേട്ടനായ്ക്കളെ നിലംപരിശാക്കുമ്പോൾ വരും വരായ്കകൾ ഒന്നും കാരിയനെ അലട്ടിയില്ല.
എല്ലാം കഴിഞ്ഞ് മഴയും മലങ്കാറ്റും ശാന്തമായപ്പോൾ കാരിയനും കരിന്തിക്കും ഒന്ന് ബോധ്യമായി ഇനി തങ്ങൾ ഇവിടെ നിന്നാൽ തങ്ങളെ ജന്മി കൊല്ലും അങ്ങനെ അവർ വള്ളിയൂരമ്മക്ക് കൊടുത്ത വാക്ക് തെറ്റിച്ച് പ്രാണനും കൊണ്ടോടി….
കാട്ടിലെ ഒരു പാറയിടക്കിൽ അഭയം തേടിയ കരിന്തി അവിടെ വച്ച് കരിന്തണ്ടനെ പ്രസവിച്ചു.പക്ഷെ കരിന്തിയുടെ പ്രസവശ്രുഷക്ക് വേണ്ട കാട്ടുമരുന്ന് പറിക്കാൻ പോയ കാരിയൻ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞു.
പിന്നെ കരിന്തി കരിന്തണ്ടനേയും കൊണ്ടുള്ള  നെട്ടോട്ടമായിരുന്നു, ജീവിക്കാൻ വേണ്ടി.
ഇതിനിടയിൽ കരിന്തണ്ടൻ വളർന്നു അവൻ്റെ ബാല്യവും കൗമാരവും യൗവ്വനവും അധികാരികളോടുള്ള എതിർത്ത് നിൽപ്പിൻ്റെ ശബ്ദമായി ഉയർന്ന് പൊങ്ങി.
തൻ്റെ കുലത്തെ കാലങ്ങളായി അധികാരഗർവിൻ്റെ കാൽചുവട്ടിലിട്ട്  ചവിട്ടിയരയ്ക്കുന്നവരോടുള്ള അവൻ്റെ രോഷം പത്തി വിടർത്തി പടർന്നാടി.
എങ്കിലും അടിയാളൻ്റെ ശബ്ദം ഉയരാതെ നോക്കാൻ ജൻമിത്വത്തിന് അറിയാമായിരുന്നു. കരിന്തണ്ടനെന്ന ഉരുക്കു വീരൻ്റെ നേരെ നോക്കി എതിർക്കാൽ ഭയന്ന അധികാരികൾ തിരശ്ശീലക്ക് പിന്നിൽ കോപ്പ് കൂട്ടി കാത്തിരുന്നു.
ഈ സമയത്താണ് മൈസൂർ സിംഹം ടിപ്പുസുൽത്താൻ് വയനാട് മാനന്തവാടി വഴി സൈനിക തേരോട്ടം നടത്തിയത് അത് ബ്രിട്ടീഷ് കാർക്ക് തലവേദന ആയി ആ ധീരയോദ്ധാവിൻ്റെ പടയോട്ടത്തെ എങ്ങനെയെങ്കിലും തടയുക എന്നത് ബ്രിട്ടീഷ് സൈന്യത്തിൻ്റെ ആവശ്യമായി.
മലബാറിൽ പല സ്ഥലങ്ങളിലും സൈനിക താവളങ്ങളും പട കോപ്പ്ഗോഡൗണുകളും ഉണ്ടെങ്കിലും അതൊന്നും ടിപ്പുവിനെ പ്രതിരോധിക്കാൻ  പരിയാപ്തമായിരുന്നില്ല.. മാത്രമല്ല വയനാടിൻ്റെ പ്രത്യേകതരം കാലാവസ്ഥ ബ്രിട്ടീഷ് കാർ വയനാടിനെ സ്വപ്ന ഭൂമിയായി കണ്ടു., കറുത്ത പൊന്നിനും കറുത്ത പെണ്ണിനുമായി മലകയറാൻ അവർക്കൊരു പാതവേണം കുരുമുളകും മറ്റ് തനത് കാർഷിക ഉൽപ്പന്നങ്ങളും ഇവിടുന്ന് തങ്ങളുടെ രാജ്യത്തിലേക്ക് കടത്താൻ അവർക്ക് ആവേശമായി. എങ്കിലും
വയനാടിൻ്റെ ഭൂപ്രകൃതി അതിന് തടസമായി. കാൽനടയായി അല്ലാതെ വയനാടൻ കുന്നുകളിലേക്ക് പ്രവേശിക്കുക സാധ്യമായിരുന്നില്ല.
അങ്ങനെ ബ്രിട്ടിഷ് സൈനിക മേലാളൻമാർ തങ്ങളുടെ ആഞ്ജാനുവർത്തികളായ അധികാരികളേയും ജന്മി മാരേയും കൂട്ടി കൂടിയാലോചിച്ചു.
ശ്ശീമ മദ്യത്തിൻ്റെ രുചിയറിഞ്ഞ നാട്ടുപ്രമാണിമാർ തങ്ങളുടെ അടിമപെണ്ണുങ്ങളെ ഇഗ്ലീഷ് തമ്പുരാക്കൻമാർക്ക് കാഴ്ചവച്ച് വീണ്ടും, വീണ്ടും പാരിദോഷികങ്ങൾ കൈപ്പറ്റിയുള്ള, നാട്ടുപ്രമാണിമാരുടെ ചൂണ്ടിക്കാട്ടലായിരുന്നു “കരിന്തണ്ടൻ”
കന്നുകാലികളെ മേച്ച് നടക്കുന്ന കരിന്തണ്ടന് വയനാടൻ മലനിരകളൊക്കെ സുപരിജിതമായിരുന്നു. കാടിൻ്റെ മുക്കും മൂലയും കരിന്തണ്ടന് കാണാപാഠം
കാടാറും രൗദ്ര മൃഗങ്ങളും അവൻ്റെ ശബ്ദം കേട്ടാൽ നിശബ്ദരായി അവൻ്റെ നിർദ്ദേശത്തിനായി ചെവി കൂർപ്പിക്കും.
അടിവാരത്തെ ഊരിൽ നിന്ന് കാലികളെ തെളിച്ച് കുന്നുകയറുന്ന കരിന്തണ്ട ന് ഏതാനം മണിക്കുറുകൾ നടന്നാൽ വയനാട്ടിലെത്താം ആ വഴി അവനത്രക്ക് നിശ്ചയമായിരുന്നു.
അങ്ങനെ ബ്രിട്ടീഷ് കാരും ,നാട്ടുപ്രമാണിമാരും കരിന്തണ്ടനിലേക്ക് തിരിഞ്ഞു അവനെ അനുനയത്തിൽ പറഞ്ഞ് ചിലത് വിശ്വസിപ്പിച്ചു.
അവനാകെ അവരോട് ആവശ്യപെട്ടത് ഈ അടിമത്വം അവസാനിപ്പിച്ച് ഞങ്ങളുടെ കുലത്തെ സ്വതന്ത്രമായി ജീവിക്കാൻ അനുവതിക്കണം എന്ന് മാത്രമായിരുന്നു.
എല്ലാം സമ്മദിച്ച് വാക്കു കൊടുത്ത ബ്രിട്ടീഷ് പക്ഷെ അണിയറയിൽ മറ്റൊരു നാടകം ആസൂത്രണം ചെയ്തു.
വഴി കാണിക്കാൻ അവർക്ക് മുന്നേ മല കയറിയ കരിന്തണ്ടനെ പിൻതുടർന്നെത്തിയ ശ്ശീമാധികാരി അവനെ വെടിവച്ചു കൊന്നു.
എല്ലാം കണ്ട് ഊറി ചിരിച്ച നാട്ടുപ്രമാണിക്ക് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടുകയായിരുന്നു.
ഒന്ന് ബ്രിട്ടീഷ് കാരുടെ സിംമ്പതി പതിൽ മടങ്ങ് ലഭിച്ചു പാരിദോഷികങ്ങളും. രണ്ട് ഒരു വലിയ തലവേദനയായി വളർന്ന് വന്ന ” കരിന്തണ്ടനെ വളരെ ബുദ്ധിപൂർവ്വം ഒരു ഏറ്റ് മുട്ടലില്ലാതെ തീർത്തു.
എന്നാൽ അതിനു ശേഷമായിരുന്നു. പ്രധാന കളികൾ ആരംഭിച്ചത്.
കരിന്തണ്ടൻ്റെ ആത്മാവ് മോഷം കിട്ടാതെ ഈ വനാന്തരത്തിലെ മലയിടുക്കിൽ പതിയിരുന്നു.
പിന്നെ ബ്രിട്ടീഷ് കാർ എല്ലാം വേഗത്തിലാക്കി ആയിരക്കണക്കിന് അടിമകളെ വച്ച് പണി തുടങ്ങി ബ്രിട്ടനിൽ നിന്ന് യന്ത്രസാമഗിരികൾ ഇറക്കി കുന്ന് അരിഞ്ഞ് പാതയൊരുക്കി. പക്ഷെ എത്ര ഒരിക്കിയിട്ടും പൂർത്തിയാവാതെ മണ്ണിടിഞ്ഞ് പണി തടസ്സപെട്ടുകൊണ്ടിരുന്നു .മന്ത്രവും കൂടോത്രവും വിശ്വസിച്ചെങ്കിലും കായിക ബലത്തിലൂടെ തന്നെ റോഡ് പൂർത്തികരിച്ചു.
അങ്ങനെ ബ്രിട്ടീഷ്കാർകണ്ട സ്വപ്നം കരിന്തണ്ടനെ ബലി കൊടുത്ത് കൊടുത്തുകൊണ്ട് പൂർത്തികരിച്ചു.
എങ്കിലും അപകടങ്ങൾ ചുരത്തിൽ തുടർക്കഥയായി.
കരിന്തൻ്റെ പേരിൽ അപസർപ്പക കഥകൾ നാട്ടിൽ പരന്നു, ഒറ്റക്ക് യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമായി അങ്ങനെ കാരണമറിയാൻ പ്രശ്നം വച്ചപ്പോൾ ആണ് മനസിലായത് “കരിന്തണ്ടൻ്റെ ആത്മാവ് തീരാത്ത പകയുമായി ചുരത്തിൻ്റെ കാട്ടിലലയുന്നു എന്ന്.
അങ്ങനെ കരിന്തണ്ടൻ്റെ ആത്മാവിനെ ഒരു ചങ്ങലയിൽ ആവാഹിച്ച് ചുരത്തിന് മുകളിലുള്ള ഒരു ആൽമരത്തിൽ കെട്ടിയിട്ടു.
അതിൽ പിന്നെയാണ് ചുരത്തിൽ അപകട മരണങ്ങൾ കുറഞ്ഞത് എന്ന് വിശ്വാസം
1799 ൽ മരിച്ച കരിന്തണ്ടനെ ആവാഹിച്ച് കെട്ടിയത് ഏകദേശം
1810 ലാണ് എന്ന് കരുതുന്നു.ഇന്നും ചരിത്രവും മിത്തും കൂടി കലർന്ന ഒരു സമസ്യ ആയി വയനാടൻ ചുരത്തിൻ്റെ പിതാവ് ജ്വലിച്ച് കഥകളിൽ ജീവിക്കുന്നു.
ഇതാണ് വയനാടിൻ്റെ വികസ പിതാവ്
” കരിന്തണ്ടൻ” ൻ്റെ കഥ.
ബിൻ്റൊ കെ ജോസ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...