ഇന്ത്യയിൽ കണ്ടുവരുന്ന കോവിഡ് വൈറസിൻറെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചു . ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആൻറിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ദർ പറയുന്നത്.
യു.കെ സർക്കാരിനു കീഴിൽ വരുന്ന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവരുന്നത്. പഠന റിപ്പോർട്ട് പ്രകാരം ജൂൺ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത് . വളരെ വേഗത്തിലാണ് ഈ വകഭേദത്തിൻറെ വ്യാപനമെന്നും പഠനങ്ങൾ പറയുന്നു.
You must be logged in to post a comment Login