Connect with us

Hi, what are you looking for?

KERALA NEWS

ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് രാജ്യം ഭരിക്കുന്നത് : കെ സുധാകരൻ എംപി

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. ഇന്ധനവില വർധനവിനെതിരെ യുഡിഎഫ് എംപിമാർ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച് വൻ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസർക്കാരുകളും. യുപിഎ ഭരണകാലത്ത് ക്രൂഡോയിൽ വില 132 ഡോളർ ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു. എന്നാൽ ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ 72 ഡോളർ മാത്രമുള്ളപ്പോൾ ഇന്ധനവില നൂറുരൂപ കടന്നു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിൻറെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ സർക്കാരുകൾ പിഴിയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇന്ധനവില വർധിക്കുന്നതിൽ പ്രധാന ഘടകം. യുപിഎ സർക്കാരിന്റെ കാലത്ത് 2014ൽ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോൾ 32.90 രൂപയായത്. ഡീസലിന് 3.56 രൂപ നികുതിയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സർക്കാർ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ ഇരുസർക്കാരുകളും തുല്യമാണ്.

ഇന്ധനവില വർധിപ്പിക്കുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻറെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കൊറോണ വാക്സിനും ചെലവാക്കുന്ന തുകയും തമ്മിൽ താരതമ്യം ചെയ്താൽ അത് വ്യക്തമാകും. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിൽ ജനങ്ങളുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ ജനാധിപത്യ സംവിധാനം ഇല്ലാതായെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറാകണം. യുഡിഎഫ് സർക്കാർ പെട്രോൾ/ ഡീസൽ വില കുതിച്ചു കയറിയപ്പോൾ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. അതുപോലെ വർധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ ഇടതുസർക്കാർ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസർക്കാരിനും കേരള മുഖ്യമന്ത്രിക്കുമില്ല. ഇന്ധനവില വർധനവിനെതിരായ ജനവികാരം പ്രതിഷേധമായി ഉയർത്തിക്കാട്ടാനാണ് ഇത്തരം ഒരു സമരം രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്നതെന്നും ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മമാണ് ഈസമരത്തിൽ പ്രതിഫലിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ആൻറോ ആൻറണി, ബെന്നി ബെഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ഡീൻകുര്യാക്കോസ്, രമ്യാഹരിദാസ്, ഇടി മുഹമ്മദ് ബഷീർ,അബ്ദുൾ സമദ് സമദ്ദാനി, ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന് എംപിമാർ രാജ്ഭവനിലെത്തി ഇന്ധനവില വർധനവിനെതിരായ ജനങ്ങളുടെ പ്രതിഷേധം ഗവർണ്ണറെ ധരിപ്പിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...