കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വ്യാപാരികൾ ചൊവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺകാലത്തെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മറ്റികളാണ് കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ഒപ്റ്റിക്കൽ അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങി വിവിധ വ്യാപാര സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റുകടകൾ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധത്തിൻറെ ഭാഗമായി ആയിരത്തിലധികം കേന്ദ്രങ്ങളിൽ വ്യാപാരികൾ ധർണ നടത്തും.
You must be logged in to post a comment Login