കോന്നി: ചിത്രങ്ങളുടെയും കലാരൂപങ്ങളുടെയും ഒരു ചെറിയ വലിയ കലവറയാണ് സ്മൃതി ബിജുവിന്റെ വെട്ടൂർ പെരുംകട്ടിൽ വീട്. ഇദ്ദേഹത്തിന്റെ കൈവിരുത്തിൽ പിറവിയെടുക്കുന്ന ചിത്രങ്ങൾ ലോകത്തിന്റെ പല മേഖലകളിലും അതായത്, അറബിക്കൊട്ടാരം മുതൽ കോളേജ് ക്യാംപ്സ് വരെയും എത്തിപ്പെടുന്നവയാണ്. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഇവയുടെ പിറവി ആര്ടിസ്റ് ബിജുവിന്റെ കരവിരുതിൽ പിറവി കൊള്ളുന്നവയാണ്.
ഇതിൽ ഏറ്റവും പ്രത്യേക വിളിച്ചോതുന്ന ഒന്നുകൂടിയുണ്ട്. കേരളാ മന്ത്രിമാരുടെ ചിത്രങ്ങൾ… അത് വെറും നിറക്കൂട്ടുകൾ കൊണ്ട് വരച്ചുവെയ്ക്കുക അല്ല അദ്ദേഹം ചെയ്യുന്നത്. കുറച്ച എരിവും പുളിയുമൊക്കെ ചേർത്ത് വരച്ചുവെയ്ക്കുന്നത്. ആദ്യമായി അദ്ദേഹം വരച്ചത് കേരളത്തിലെ ആരോഗ്യമന്ത്രീയുടെ ചിത്രം തന്നെയായിരുന്നു. ശ്രീമതി; വീണ ജോർജിന്റെ ചിത്രം വരച്ചത് മല്ലി, മുളക്, മഞ്ഞൾ ഒട്ടനവധി കറിക്കൂട്ടുകൾ ചേർത്തായിരുന്നു വരച്ചത്.
ആരോഗ്യ പൂർണമായ ജീവിതത്തിന് മായം ചേർക്കാത്ത കറികൂട് എന്ന സന്ദേശവും അദ്ദേഹം ഈ ചിത്രങ്ങളിലൂടെ പറഞ്ഞുവെയ്ക്കുന്നു. ഗിന്നസ് ബുക്ക് അധികാരികൾക്ക് ഈ ചിത്രങ്ങൾ അയച്ചുനൽകുമെന്ന് സ്മൃതി ബിജു പറഞ്ഞു. ചായക്കറ, ചീര, എന്നിവയിലും ബിജു ചിത്രം വരക്കാനുള്ള തയ്യറെടുപ്പിലാണ്. മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങൾ കറി പൊടികളിൽ വരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
You must be logged in to post a comment Login