നാളെ സംസ്ഥാനത്തെ ലോക്ക് ഡൗൺ അവസാനിക്കും. ലോക്ക് ഡൗണിന് ശേഷമുള്ള ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനങ്ങൾ എടുക്കുക . കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും ഓട്ടോ, ടാക്സി സർവീസുകൾക്കും അനുമതി നൽകിയേക്കും. കൂടാതെ കൂടുതൽ കടകൾ തുറക്കുന്നതിനും അനുമതി നൽകിയേക്കും.
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രാദേശിക നിയന്ത്രണം രോഗ വ്യാപന ത്രീവ്രത അനുസരിച്ച് വരുമെന്നും അദ്ദേഹം ഇന്നലേ അറിയിച്ചു.
ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോദനയുമാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. പതിനാറിന് ശേഷാണ് ഇതിൽ മാറ്റം വരുത്തി വ്യത്യസ്ത നിയന്ത്രണം രോഗവ്യാപനത്തിന്റെ തീവ്രത നോക്കി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും.പൊതുവികാരം പൂർണമായും അടച്ചിട്ടുള്ള ലോക്ക് ഡൗൺ തുടരാനാകില്ലെന്നാണ്.
You must be logged in to post a comment Login