Connect with us

Hi, what are you looking for?

LATEST NEWS

ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ഹൈദരാബാദ്: വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മണികോണ്ഡ ഏരിയയിലാണ് സംഭവം. മാതാപിതാക്കൾ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ശിവ പ്രകാശ് എന്ന യുവാവാണ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ഞായാറാഴ്ച്ചയാണ് ശിവപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു ശിവ പ്രകാശ് താമസിച്ചിരുന്നത്. വാക്സിൻ സ്വീകരിക്കാൻ മാതാപിതാക്കൾ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ യുവാവ് വിസമ്മതിക്കുകയും ചെയ്തു. ഞായാറാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ശിവ പ്രകാശ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് റോഡരികിൽ അബോധാവസ്ഥിയിലാണ് ശിവപ്രകാശിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഹൈദരാബാദ് റായ്ദുർഗാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....